കിലിക്യന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും എതിര്‍ത്തുനിന്നവരെയെല്ലാം വധിക്കുകയും ചെയ്തതിനുശേഷം അവന്‍ അറേബ്യയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ജാഫെത്തായുടെ തെക്കേ അതിര്‍ത്തികളിലേക്കു കടന്നു.
യൂദിത്ത് 2:25
അനന്തരം,യൂഫ്രട്ടീസിന്‍റെ ഗതി പിന്‍തുടര്‍ന്ന് മെസൊപ്പൊട്ടാമിയായിലൂടെ കടന്ന് അബ്റോണ്‍ അരുവിയുടെ കരയിലുള്ള കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്തിരുന്ന നഗരങ്ങളെല്ലാം സമുദ്രപര്യന്തം തകര്‍ത്തു.
യൂദിത്ത് 2:24
പുത്, ലുദ് എന്നീ ദേശങ്ങള്‍ തകര്‍ക്കുകയും, റാസിസ് നിവാസികളെയും കെലിയാദേശത്തിനു തെക്കുള്ള മരുപ്രദേശങ്ങളില്‍ വസിച്ചിരുന്ന ഇസ്മായേ ല്യരെയും കൊള്ളയടിക്കുകയും ചെയ്തു.
യൂദിത്ത് 2:23