ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവാണേ, നാളെയോ മറ്റെന്നാളോ, ഈ സമയത്ത് ഞാനെന്‍റെ പിതാവിനോട് ചോദിക്കുകയും അവന്‍ നിനക്കനുകൂലമാണെന്നു കണ്ടാല്‍, ഞാന്‍ വിവരമറിയിക്കുകയും ചെയ്യും.
1 സാമുവല്‍ 20:12
നിന്നെ ദ്രോഹിക്കാനാണ് എന്‍റെ പിതാവിന്‍റെ തീരുമാനമെങ്കില്‍ അതറിയിച്ച് നിന്നെ ഞാന്‍ സുരക്ഷിതനായി പറഞ്ഞയയ്ക്കും. അല്ലെങ്കില്‍, കര്‍ത്താവ് എന്നെ ശിക്ഷിക്കട്ടെ! കര്‍ത്താവ് എന്‍റെ പിതാവിനോടുകൂടെയായിരുന്നതുപോലെ...
1 സാമുവല്‍ 20:13
വരുക, നമുക്കു വയലിലേക്കു പോകാമെന്നു ജോനാഥാന്‍ പറഞ്ഞു, അവരിരുവരും പോയി.
1 സാമുവല്‍ 20:11
ഞാന്‍ ജീവിച്ചിരുന്നാല്‍, കര്‍ത്താവിന്‍റെ നാമത്തില്‍ എന്നോടു കാരുണ്യം കാണിക്കണം; മരിച്ചാല്‍
1 സാമുവല്‍ 20:14
എന്‍റെ കുടുംബത്തോടു നിനക്കുള്ള കൂറ് ഒരിക്കലും നഷ്ടപ്പെടുത്തരുത്.
1 സാമുവല്‍ 20:15