ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപ വിഷ്ടനായി. അവന്‍റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ! തീജ്വാലകളായിരുന്നു അവന്‍റെ സിംഹാസനം; അതിന്‍റെ ചക്രങ്ങള്‍ കത്തിക്കാളുന്ന...
ദാനിയേല്‍ 7:9
നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാത നനായവന്‍റെ മുന്‍പില്‍ ആനയിച്ചു.
ദാനിയേല്‍ 7:13
മറ്റു മൃഗങ്ങളുടെ ആധിപത്യം എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും നീണ്ടുനിന്നു.
ദാനിയേല്‍ 7:12
കൊ മ്പിന്‍റെ വന്‍പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്‍റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്നിയില്‍ ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു.
ദാനിയേല്‍ 7:11
അവന്‍റെ മുന്‍പില്‍നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേര്‍ അവനെ സേവിച്ചു; പതിനായിരംപതിനായിരംപേര്‍ അവന്‍റെ മുന്‍പില്‍നിന്നു.ന്യായാധിപസഭന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു.
ദാനിയേല്‍ 7:10