അപ്പോള്‍ ആട്ടിന്‍കുട്ടികള്‍ ഉടുപ്പിനുള്ള വകയും
കോലാടുകള്‍ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും.
സുഭാഷിതങ്ങള്‍ 27:26
അന്യായം പെരുകുമ്പോള്‍ നാട്ടില്‍പല ഭരണാധിപന്‍മാര്‍ ഉണ്ടാകുന്നു;
ബുദ്ധിയും പരിജ്ഞാനവുമുള്ളവര്‍അതിന്‍റെ സുസ്ഥിതിദീര്‍ഘകാലം നിലനിര്‍ത്തും.
സുഭാഷിതങ്ങള്‍ 28:2
നിനക്കും കുടുംബത്തിനും വേണ്ടത്രപാലും പരിചാരികമാരെപോറ്റാനുള്ള വകയും ലഭിക്കും.
സുഭാഷിതങ്ങള്‍ 27:27
പുല്ലു തീര്‍ന്നുപോകുന്നു;
പുതിയത് മുളച്ചുവരുന്നു;
കുന്നിന്‍പുറങ്ങളിലെ പച്ചപ്പുല്ല് ശേഖരിക്കപ്പെടുന്നു.
സുഭാഷിതങ്ങള്‍ 27:25
ആരും പിന്‍തുടരാത്തപ്പോഴുംദുഷ്ടര്‍ പേടിച്ചോടുന്നു;
നീതിമാന്‍മാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.
സുഭാഷിതങ്ങള്‍ 28:1