പ്രഭാതത്തില്‍ അവന്‍ പുറത്തുവന്നു ജനത്തോടു പറഞ്ഞു: നിങ്ങള്‍ നിര്‍ദോഷരാണ്. എന്‍റെ യജമാനനെതിരേ ഗൂഢാലോചന നടത്തി അവനെ കൊന്നത് ഞാനാണ്. എന്നാല്‍, ഇവരെ നിഗ്രഹിച്ചതാരാണ്?
2 രാജാക്കന്‍മാര്‍ 10:9
രാജപുത്രന്‍മാരുടെ ശിരസ്സുകള്‍ കൊണ്ടുവന്നിരിക്കുന്നുവെന്നു ദൂതന്‍ അറിയിച്ചപ്പോള്‍ യേഹു പറഞ്ഞു: അവ രണ്ടു കൂനകളായി പ്രഭാതംവരെ പടിവാതില്‍ക്കല്‍ വയ്ക്കുക.
2 രാജാക്കന്‍മാര്‍ 10:8
കത്തുകിട്ടിയപ്പോള്‍ അവര്‍ രാജാവിന്‍റെ എഴുപതു പുത്രന്‍മാരെയും വധിച്ച് ശിരസ്സുകള്‍ കുട്ടകളിലാക്കി ജസ്രേലില്‍ അവന്‍റെ അടുത്തേക്ക് അയച്ചു.
2 രാജാക്കന്‍മാര്‍ 10:7