അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കുമോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 32:1
കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 31:24
കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്ത വനും ഭാഗ്യവാന്‍.
സങ്കീര്‍ത്തനങ്ങള്‍ 32:2
ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്
എന്‍റെ ശരീരം ക്ഷയിച്ചുപോയി.
സങ്കീര്‍ത്തനങ്ങള്‍ 32:3
രാവുംപകലും അങ്ങയുടെ കരംഎന്‍റെ മേല്‍ പതിച്ചിരുന്നു;
വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്‍റെ ശക്തി വരണ്ടുപോയി.
സങ്കീര്‍ത്തനങ്ങള്‍ 32:4