പിന്നെ, ഞാന്‍ ഉണ്ടാക്കിയവയെയും അതിനുവേണ്ടിച്ചെയ്ത അധ്വാനത്തെയും ഞാന്‍ നിരൂപണം ചെയ്തു. എല്ലാം മിഥ്യയും പാഴ്വേ ലയുമായിരുന്നു! സൂര്യനു കീഴേ ഒരു നേട്ടവുമില്ലെന്ന് എനിക്കു ബോധ്യപ്പെട്ടു.
സഭാപ്രസംഗകന്‍ 2:11
എന്‍റെ നയനങ്ങള്‍ അഭിലഷിച്ചതൊന്നും ഞാന്‍ അവയ്ക്കു നിഷേധിച്ചില്ല; ഞാന്‍ അനുഭവിക്കാത്ത സുഖങ്ങളില്ല. എന്‍റെ പ്രയത്നങ്ങളിലെല്ലാം എന്‍റെ ഹൃദയം സന്തോഷിച്ചു, ഇത് എന്‍റെ അധ്വാനത്തിനു ലഭിച്ച പ്രതിഫലം തന്നെയായിരുന്നു.
സഭാപ്രസംഗകന്‍ 2:10
ജറുസലെമിലെ എന്‍റെ മുന്‍ഗാമികളെക്കാള്‍ ഞാന്‍ ഉന്നതനും മഹാനുമായിത്തീര്‍ന്നു. അപ്പോഴും ഞാന്‍ ജ്ഞാനത്തില്‍നിന്ന് അകന്നുപോയില്ല.
സഭാപ്രസംഗകന്‍ 2:9
സ്വര്‍ണവും വെള്ളിയും രാജാക്കന്‍മാരുടെയും പ്രവിശ്യകളുടെയും ഭണ്‍ഡാരങ്ങളിലെ ധനവും സ്വന്തമാക്കി. അനേകം ഗായകന്‍മാരും ഗായികമാരും എനിക്കുണ്ടായിരുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും ഞാന്‍ സമ്പാദിച്ചു.
സഭാപ്രസംഗകന്‍ 2:8
എന്‍റെ വീട്ടില്‍ പിറന്ന അടിമകള്‍ക്കുപുറമേ ദാസന്‍മാരെയും ദാസിമാരെയും ഞാന്‍ വിലയ്ക്കുവാങ്ങി; ജറുസലെമിലെ എന്‍റെ മുന്‍ഗാമികള്‍ക്കുണ്ടായിരുന്നതിനെക്കാള്‍ അധികം ആടുമാടുകളും എനിക്കുണ്ടായിരുന്നു.
സഭാപ്രസംഗകന്‍ 2:7