ഇവ മൂന്നും അവന്‍ അവള്‍ക്കു നല്‍കുന്നില്ലെങ്കില്‍ വിലയൊടുക്കാതെ അവള്‍ക്കു സ്വതന്ത്രയായിപ്പോകാം.
പുറപ്പാട് 21:11
അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്.
പുറപ്പാട് 21:10
അവന്‍ അവളെ തന്‍റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ പുത്രിമാരോടെന്നപോലെ അവളോടു പെരുമാറണം.
പുറപ്പാട് 21:9
ഒരുവന്‍ തന്‍റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല.
പുറപ്പാട് 21:7
എന്നാല്‍, യജമാനന്‍ അവള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയശേഷം അവന് അവളില്‍ അതൃപ്തി തോന്നിയാല്‍ അവള്‍ വീണ്ടെടുക്കപ്പെടാന്‍ അനുവദിക്കണം. അവളെ വഞ്ചിച്ചതിനാല്‍ അന്യര്‍ക്ക് അവളെ വില്‍ക്കാന്‍ അവന് അവകാശമുണ്ടായിരിക്കുകയില്ല.
പുറപ്പാട് 21:8