കൂടാരത്തിന്‍റെ രണ്ടാംവശമായ വടക്കുവശത്തേക്കായി ഇരുപതു പലകകള്‍ നിര്‍മിക്കണം.
പുറപ്പാട് 26:20
ഓരോ പലകയ്ക്കുമിടയില്‍ രണ്ടുവീതം വെള്ളികൊണ്ട് നാല്‍പതു പാദകുടങ്ങള്‍ ഉണ്ടായിരിക്കണം.
പുറപ്പാട് 26:21
കൂടാരത്തിന്‍റെ പിന്‍ഭാഗമായ പടിഞ്ഞാറുവശത്തേക്കായി ആറു പലകകള്‍ നിര്‍മിക്കണം.
പുറപ്പാട് 26:22
കൂടാരത്തിന്‍റെ പിന്‍ഭാഗത്തെ രണ്ടു മൂലകള്‍ക്കായി രണ്ടു പലകകള്‍ ഉണ്ടാക്കണം.
പുറപ്പാട് 26:23
അവയുടെ ചുവടുകള്‍ അകന്നുനില്‍ക്കണം; മുകളില്‍ അവ ഒരു വളയംകൊണ്ടു യോജിപ്പിക്കണം. രണ്ടു പല കകള്‍ക്കും ഇപ്രകാരംതന്നെ. അവ രണ്ടും മൂലപ്പലകകളായിരിക്കും.
പുറപ്പാട് 26:24