എന്നാല്‍, ദൈവത്തിന്‍റെ ഉട മ്പടി അനുസരിച്ച് ഞങ്ങളുടെ സഹോദരന്‍മാര്‍ ഹ്രസ്വകാലപീഡനങ്ങള്‍ക്കുശേഷം അനുസ്യൂതം പ്രവഹിക്കുന്ന ജീവന്‍ പാനംചെയ്തിരിക്കുന്നു. നിനക്കു ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്‍റെ ഗര്‍വിനനുസരിച്ച് ശിക്ഷ ലഭിക്കും.
2 മക്കബായര്‍ 7:36
പാപിയായ നീചാ, അങ്ങേയറ്റം നികൃഷ്ടനായ മനുഷ്യാ, ദൈവമക്കളുടെനേരേ കരമുയര്‍ത്തുന്ന നീ, വ്യാജപ്രതീക്ഷകള്‍ പുലര്‍ത്തി വ്യര്‍ഥമായി ഞെളിയേണ്ടാ.
2 മക്കബായര്‍ 7:34
സര്‍വശക്ത നും സര്‍വദര്‍ശിയുമായ ദൈവത്തിന്‍റെ ശിക്ഷാവിധിയില്‍നിന്നു നീ ഇനിയും രക്ഷപെട്ടിട്ടില്ല.
2 മക്കബായര്‍ 7:35