കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍
അതിന്‍റെ പിടിയില്‍ അമരും;
അത് അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല.
സിംഹത്തെപ്പോലെ അത് അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത് അവരെ ചീന്തിക്കളയും.
പ്രഭാഷകന്‍ 28:23
നിങ്ങളുടെ ഭൂസ്വത്ത് മുള്ളുവേലികൊണ്ടു സുരക്ഷിതമാക്കുക;
സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക.
പ്രഭാഷകന്‍ 28:24
വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക;
വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക.
പ്രഭാഷകന്‍ 28:25