ലോകം മുഴുവനിലും എനിക്കു തുല്യനായി മറ്റൊരാള്‍ ഇല്ലെന്നു നീ മനസ്സിലാക്കാന്‍ വേണ്ടി ഈ പ്രാവശ്യം എന്‍റെ മഹാമാരികളെല്ലാം നിന്‍റെയും സേവകരുടെയും ജനത്തിന്‍റെയും മേല്‍ ഞാന്‍ അയയ്ക്കും.
പുറപ്പാട് 9:14
അനന്തരം, കര്‍ത്താവു മോശയോടു കല്‍പിച്ചു: അതിരാവിലെ എഴുന്നേറ്റ് ഫറവോയുടെ മുന്‍പില്‍ച്ചെന്നു പറയുക, ഹെബ്രായരുടെ ദൈവമായ കര്‍ത്താവ് ഇപ്രകാരം പറയുന്നു, എന്നെ ആരാധിക്കുന്നതിനുവേണ്ടി എന്‍റെ ജനത്തെ വിട്ടയയ്ക്കുക.
പുറപ്പാട് 9:13
കര്‍ത്താ വു മോശയോടു പറഞ്ഞതുപോലെ അവിടുന്നു ഫറവോയുടെ ഹൃദയം കഠിനമാക്കി; അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
പുറപ്പാട് 9:12