മോശയും പുരോഹിതന്‍ എലെയാസ റും സമൂഹനേതാക്കളും അവരെ എതിരേല്‍ക്കാന്‍ പാളയത്തിനു പുറത്തേക്കു ചെന്നു.
സംഖ്യ 31:13
മോശ, യുദ്ധം കഴിഞ്ഞു വന്ന സഹസ്രാധിപന്‍മാരും ശതാധിപന്‍മാരുമായ പടത്തല വന്‍മാരോടു കോപിച്ചു.
സംഖ്യ 31:14
അവന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നുവോ?
സംഖ്യ 31:15
ഇവരാണു ബാലാമിന്‍റെ ഉപദേശപ്രകാരം പെയോറിലെ സംഭവത്തില്‍ ഇസ്രായേല്യരെ കര്‍ത്താവിനെതിരേ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചത്. അന്നു കര്‍ത്താവിന്‍റെ സമൂഹത്തില്‍ മഹാമാരിയുണ്ടായി.
സംഖ്യ 31:16
പിന്നീട്, തടവുകാരെ കൊള്ളവസ്തുക്കളോടൊപ്പം ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ്സമതലത്തിലെ പാളയത്തിലേക്ക്, മോശയുടെയും പുരോഹിതനായ എലെയാസറിന്‍റെയും ഇസ്രായേല്‍ സമൂഹത്തിന്‍റെയും അടുക്കലേക്കു കൊണ്ടുവന്നു.
സംഖ്യ 31:12