നീതിമാനായ ദൈവമേ,
മനസ്സുകളെയും ഹൃദയങ്ങളെയുംപരിശോധിക്കുന്നവനേ,
ദുഷ്ടരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!
സങ്കീര്‍ത്തനങ്ങള്‍ 7:9
കര്‍ത്താവു ജനതകളെ വിധിക്കുന്നു;കര്‍ത്താവേ, എന്‍റെ നീതിനിഷ്ഠയ്ക്കുംസത്യസന്ധതയ്ക്കും ഒത്തവിധംഎന്നെ വിധിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 7:8
ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ!
അവര്‍ക്കു മുകളില്‍ ഉയര്‍ന്നസിംഹാസനത്തില്‍ അവിടുന്ന്ഉപവിഷ്ടനാകണമേ!
സങ്കീര്‍ത്തനങ്ങള്‍ 7:7