മനുഷ്യന്‍ അധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും
മനുഷ്യപുത്രരില്‍ ആനന്ദംകണ്ടെത്തുകയും ചെയ്തു.
സുഭാഷിതങ്ങള്‍ 8:31
എന്തെന്നാല്‍, എന്നെ കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നു;
കര്‍ത്താവിന്‍റെ പ്രീതി നേടുകയുംചെയ്യുന്നു.
സുഭാഷിതങ്ങള്‍ 8:35
എന്‍റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്,
എന്‍റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്,
എന്‍റെ വാക്കു കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍.
സുഭാഷിതങ്ങള്‍ 8:34
ആകയാല്‍, മക്കളേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍; എന്‍റെ മാര്‍ഗങ്ങള്‍ പിന്തുടരന്നവര്‍ ഭാഗ്യവാന്‍മാരാണ്.
സുഭാഷിതങ്ങള്‍ 8:32
പ്രബോധനം കേട്ടു വിവേകികളായിത്തീരുവിന്‍;
അതിനെ അവഗണിക്കരുത്.
സുഭാഷിതങ്ങള്‍ 8:33