സാവൂളിന്‍റെ മകന്‍ ജോനാഥാന്‍ ഹോറെഷില്‍ എത്തി. ദാവീദിനെ ദൈവനാമത്തില്‍ ധൈര്യപ്പെടുത്തി. അവന്‍ പറഞ്ഞു: ഭയപ്പെടേണ്ട.
1 സാമുവല്‍ 23:16
ദാവീദ് ചോദിച്ചു: കെയ്ലാക്കാര്‍ എന്നെയും എന്‍റെ ആള്‍ക്കാരെയും സാവൂളിന്‍റെ കൈയില്‍ ഏല്‍പിച്ചുകൊടുക്കുമോ? കര്‍ത്താവ് പറഞ്ഞു: അവര്‍ നിന്നെ ഏല്‍പിച്ചു കൊടുക്കും.
1 സാമുവല്‍ 23:12
ഉടനെ ദാവീദും അറുനൂറോളം വരുന്ന അവന്‍റെ ആള്‍ക്കാരും കെയ്ലായില്‍നിന്നു പുറത്തുകടന്ന് എങ്ങോട്ടെന്നില്ലാതെയാത്രയായി. കെയ്ലായില്‍നിന്ന് അവന്‍ രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍ സാവൂള്‍യാത്രനിറുത്തിവച്ചു.
1 സാമുവല്‍ 23:13
ദാവീദ് സിഫ് മരുഭൂമിയിലെ കുന്നുകളില്‍ ഒളിസ്ഥലങ്ങളില്‍ താമസിച്ചു. സാവൂള്‍ ദിനംതോറും അവനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ദൈവം അവനെ സാവൂളിന്‍റെ കൈയിലേല്‍പിച്ചില്ല.
1 സാമുവല്‍ 23:14
തന്‍റെ ജീവനെത്തേടിയാണ് സാവൂള്‍ സഞ്ചരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ദാവീദ് ഭയപ്പെട്ടു. അവന്‍ സിഫ് മരുഭൂമിയിലെ ഹോറെഷിലായിരുന്നു.
1 സാമുവല്‍ 23:15