അപ്രകാരം രാജകല്‍പന വിസ്തൃതമായരാജ്യത്തെങ്ങും വിളംബ രം ചെയ്യുമ്പോള്‍ സകല സ്ത്രീകളും, വലിയ വരും ചെറിയവരും തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ ബഹുമാനിക്കും.
എസ്തേര്‍ 3:20
രാജാവിനു ഹിതമെങ്കില്‍ വാഷ്തി ഇനി ഒരിക്കലും അഹസ്വേരൂസ്രാജാവിന്‍റെ മുന്‍പില്‍ വരരുതെന്ന് ഒരു രാജശാസനം പുറപ്പെടുവിച്ച്, അതിനു മാറ്റം വരാതിരിക്കത്തക്കവിധം അതു പേര്‍ഷ്യക്കാരുടെയും മേദിയാക്കാരുടെയും നിയമങ്ങളില്‍ എഴുതട്ടെ. രാജ്ഞീപദം...
എസ്തേര്‍ 3:19
രാജ്ഞിയുടെ പെരുമാറ്റത്തെപ്പറ്റി കേട്ട പേര്‍ഷ്യയിലെയും മേദിയായിലെയും വനിതകള്‍ അതിനെപ്പറ്റി ഇന്നുതന്നെ രാജാവിന്‍റെ സകല പ്രഭുക്കന്‍മാരോടുംപറയും; അങ്ങനെ എങ്ങും വലിയ അവജ്ഞയും അമര്‍ഷവും ഉണ്ടാകും.
എസ്തേര്‍ 3:18
രാജ്ഞിയുടെ ഈ പ്രവൃത്തി എല്ലാ സ്ത്രീകളും അറിയുകയും ഭര്‍ത്താക്കന്‍മാരെ അവര്‍ അവജ്ഞയോടെ വീക്ഷിക്കുന്നതിന് ഇടയാകുകയും ചെയ്യും; അവര്‍ പറയും, തന്‍റെ മുന്‍പില്‍ വരാന്‍ അഹസ്വേരൂസ് രാജാവ് വാഷ്തി രാജ്ഞിയോട് ആജ്ഞാപിച്ചു; അവള്‍ ചെന്നില്ല.
എസ്തേര്‍ 3:17
അപ്പോള്‍, മെമുക്കാന്‍ രാജാവിനോടും പ്രഭുക്കന്‍മാരോടുമായി പറഞ്ഞു: രാജാവിനോടു മാത്രമല്ല, പ്രഭുക്കന്‍മാരോടും അഹസ്വേരൂസ്രാജാവിന്‍റെ എല്ലാ പ്രവിശ്യകളിലും നിന്നുള്ള സകല ജനങ്ങളോടുമാണ് വാഷ്തിരാജ്ഞി തെറ്റു ചെയ്തിരിക്കുന്നത്.
എസ്തേര്‍ 3:16