പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.
ഉല്‍പത്തി 35:17
എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത്, അവള്‍ അവനെ ബനോനി എന്നു പേര്‍ വിളിച്ചു. പക്ഷേ, അവന്‍റെ പിതാവ് അവനു ബഞ്ചമിന്‍ എന്നാണു പേരിട്ടത്.
ഉല്‍പത്തി 35:18
റാഹേല്‍ മരിച്ചു. ബേത്ലെഹം എന്നറിയപ്പെടുന്നഎഫ്രാത്തായിലേക്കുള്ള വഴിയില്‍ അവളെ അടക്കി.
ഉല്‍പത്തി 35:19
അവളുടെ കല്ലറയില്‍ യാക്കോബ് ഒരു സ്തംഭം നാട്ടി. ഇന്നും അത് റാഹേലിന്‍റെ കല്ലറയിലെ സ്മാരകസ്തംഭമായി നില്‍ക്കുന്നു.
ഉല്‍പത്തി 35:20
ബേഥേലില്‍നിന്ന് അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ് റാഹേലിനു പ്രസവവേദന തുടങ്ങി.
ഉല്‍പത്തി 35:16