സ്തംഭങ്ങളുടെ മുകള്‍ഭാഗം മാലക്കണ്ണികള്‍കൊണ്ട് അലങ്കരിച്ചു. നൂറു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി അതിനിടയില്‍ കോര്‍ത്തിട്ടു.
2 ദിനവൃത്താന്തം 3:16
ആലയത്തിനു മുന്‍പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങള്‍ പണിതു. അവയ്ക്കു മുകളില്‍ അഞ്ചു മുഴം വീതമുള്ള പോതികകളും ഉണ്ടാക്കിവച്ചു.
2 ദിനവൃത്താന്തം 3:15
നീലം ധൂമ്രം കടുംചെമപ്പു നൂലുകള്‍, നേര്‍ത്തചണം ഇവ ഉപയോഗിച്ചു കെരൂബുകളുടെ ചിത്രപ്പണിയുള്ള ഒരു തിരശ്ശീലയും നെയ്തുണ്ടാക്കി.
2 ദിനവൃത്താന്തം 3:14