ദൈവമേ, വാര്‍ധക്യവും നരയുംബാധിച്ച എന്നെ പരിത്യജിക്കരുതേ!
വരാനിരിക്കുന്നതലമുറകളോട്അങ്ങയുടെ ശക്തി പ്രഘോഷിക്കാന്‍ എനിക്ക് ഇടയാക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 71:18
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെഅദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 71:17
ദൈവമായ കര്‍ത്താവിന്‍റെ ശക്തമായപ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും;
ഞാന്‍ അങ്ങയുടെമാത്രംനീതിയെ പ്രകീര്‍ത്തിക്കും.
സങ്കീര്‍ത്തനങ്ങള്‍ 71:16