അവിടെ നിന്നു ലൂസിന്‍റെ ബഥേലിന്‍റെ തെക്കുഭാഗത്തുകൂടെ കടന്നു താഴോട്ടു ബേത്ത്ഹോറോണിന്‍റെ തെക്കു കിടക്കുന്ന മലയിലൂടെ അത്താറോത്ത് ആദാറിലേക്ക് ഇറങ്ങുന്നു.
ജോഷ്വ 18:13
വീണ്ടും അതു പടിഞ്ഞാറു ഭാഗത്തു തിരിഞ്ഞു തെക്കോട്ടുപോയി, ബേത്ഹോറോമിനെതിരേ കിടക്കുന്ന മലയില്‍നിന്നു യൂദാഗോത്രത്തിന്‍റെ പട്ടണമായ കിരിയാത്ബാലില്‍ കിരിയാത്യെയാറിമില്‍ വന്നു നില്‍ക്കുന്നു. അവരുടെ പടിഞ്ഞാറേഅതിര്‍ത്തിയാണിത്.
ജോഷ്വ 18:14
ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങള്‍ക്ക് നറുക്കു വീണു. യൂദാഗോത്രത്തിന്‍റെയും ജോസഫ് ഗോത്രത്തിന്‍റെയും മധ്യേ കിടക്കുന്ന പ്രദേശമാണ് അവര്‍ക്കു ലഭിച്ചത്.
ജോഷ്വ 18:11
അപ്പോള്‍ജോഷ്വ അവര്‍ക്കുവേണ്ടി ഷീലോയില്‍ കര്‍ത്താവിന്‍റെ മുന്‍പില്‍വച്ചു നറുക്കിട്ടു. അവന്‍ ഇസ്രായേല്‍ ജനത്തിന് ആ ദേശംഗോത്രമനുസരിച്ച് വിഭജിച്ചുകൊടുത്തു.
ജോഷ്വ 18:10
അവരുടെ വടക്കേ അതിര്‍ത്തി ജോര്‍ദാനില്‍ തുടങ്ങി ജറീക്കോയുടെ പാര്‍ശ്വംവരെ ചെന്ന്, മലമ്പ്രദേശങ്ങളിലൂടെ പടിഞ്ഞാറോട്ടു കടന്ന്, ബേത്ആവന്‍മരുഭൂമിയില്‍ എത്തുന്നു.
ജോഷ്വ 18:12