പാദാന്‍ആരാമില്‍ നിന്‍റെ അമ്മയുടെ പിതാവായ ബത്തുവേലിന്‍റെ വീട്ടിലേക്കു പോവുക. അമ്മയുടെ സഹോദരനായ ലാബാന്‍റെ പുത്രിമാരിലൊരാളെ ഭാര്യയായി സ്വീകരിക്കുക.
ഉല്‍പത്തി 28:2
സര്‍വശക്തനായദൈവം നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ!
ഉല്‍പത്തി 28:3
അബ്രാഹത്തിന്‍റെ അനുഗ്രഹം നിനക്കും നിന്‍റെ സന്തതികള്‍ക്കുമായി അവിടുന്നു നല്‍കട്ടെ! നീ ഇപ്പോള്‍ പരദേശിയായി പാര്‍ക്കുന്നതും, ദൈവം അബ്രാഹത്തിനു നല്‍കിയതുമായ ഈ നാട് നീ അവകാശപ്പെടുത്തുകയും ചെയ്യട്ടെ!
ഉല്‍പത്തി 28:4
അങ്ങനെ ഇസഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവന്‍ പാദാന്‍ആരാമിലുള്ള, ലാ ബാന്‍റെ അടുക്കലേക്കു പോയി. അരമായനായ ബത്തുവേലിന്‍റെ മകനും, യാക്കോബിന്‍റെയും ഏസാവിന്‍റെയും അമ്മ റബേക്കായുടെ സഹോദരനും ആണ് ലാബാന്‍.
ഉല്‍പത്തി 28:5
ഇസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചതും പാദാന്‍ആരാമില്‍ നിന്നു ഭാര്യയെ കണ്ടുപിടിക്കുന്നതിന് അങ്ങോട്ട് അവനെ പറഞ്ഞയച്ചതും ഏസാവ് അറിഞ്ഞു. അവനെ അനുഗ്രഹിച്ചപ്പോള്‍ കാനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ സ്വീകരിക്കരുത് എന്ന് അവന്‍ യാക്കോബിനോടു...
ഉല്‍പത്തി 28:6