അവിടുന്നാണ് ഇതും ഇതിനുമുന്‍പും പിന്‍പും സംഭവിച്ച കാര്യങ്ങളും ചെയ്തത്. ഇപ്പോഴുള്ളവയ്ക്കും വരാനിരിക്കുന്നവയ്ക്കും രൂപം നല്‍കിയത് അവിടുന്നുതന്നെ. അതേ, അവിടുത്തെ ഹിതം നിറവേറി.
യൂദിത്ത് 9:5
അവിടുന്ന് അവരുടെമേല്‍ കോപം വര്‍ഷിച്ചാലും. വിധവയായ എനിക്കു ലക്ഷ്യപ്രാപ്തിക്കു വേണ്ട ശക്തി നല്‍കണമേ.
യൂദിത്ത് 9:9
അവിടുത്തെ ശക്തിയാല്‍ അവരുടെ കരുത്തു തകര്‍ക്കണമേ. അവിടുത്തെ കോപത്തില്‍ അവരുടെ പ്രതാപം നശിക്കട്ടെ! അവിടുത്തെ ശ്രീകോവില്‍ അശുദ്ധമാക്കാനും അവിടുത്തെ മഹത്തായ നാമം കുടികൊള്ളുന്ന വിശുദ്ധ മന്ദിരം മലിനമാക്കാനും, ബലിപീഠത്തിന്‍റെ ...
യൂദിത്ത് 9:8
അസ്സീറിയരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു. കുതിരകളാലും കുതിരക്കാരാലും അവര്‍ പ്രബലരായിരിക്കുന്നു. കാലാള്‍പ്പടയുടെ ശക്തിയില്‍ അവര്‍ അഹങ്കരിക്കുന്നു. പരിച, കുന്തം, വില്ല്, കവിണ എന്നിവയില്‍ അവര്‍ ആശ്രയിക്കുന്നു....
യൂദിത്ത് 9:7
അവിടുന്ന് ഇച്ഛിച്ച കാര്യങ്ങള്‍ അവിടുത്തെ സന്നിധിയില്‍ വന്ന് ഇതാ ഞങ്ങള്‍ എന്നു പറഞ്ഞു. എന്തെന്നാല്‍, അവിടുത്തെ വഴികള്‍ മുന്‍കൂട്ടി ഒരുക്കിയവയും അവിടുത്തെ വിധികള്‍ മുന്നറിവോടുകൂടിയവയുമാണ്.
യൂദിത്ത് 9:6