ഹിത്യര്‍ അവനോടു പറഞ്ഞു: പ്രഭോ, കേട്ടാലും.
ഉല്‍പത്തി 23:5
അങ്ങു ഞങ്ങളുടെയിടയിലെ ശക്തനായ പ്രഭുവാണ്. മരിച്ചവളെ ഞങ്ങളുടെ ഏറ്റവും നല്ല കല്ലറയില്‍ അടക്കുക. ഞങ്ങളാരും ഞങ്ങളുടെ കല്ലറഅങ്ങേക്കു നിഷേധിക്കില്ല. മരിച്ചവളെ അടക്കാന്‍ തടസ്സം നില്‍ക്കുകയുമില്ല.
ഉല്‍പത്തി 23:6
അബ്രാഹം എഴുന്നേറ്റ് നാട്ടുകാരായ ഹിത്യരെ വണങ്ങി.
ഉല്‍പത്തി 23:7
അവന്‍ അവരോടു പറഞ്ഞു: ഞാന്‍ മരിച്ചവളെ ഇവിടെ സംസ്കരിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍, സോഹാറിന്‍റെ പുത്രനായ എഫ്രോണിനോട് എനിക്കുവേണ്ടി മാധ്യസ്ഥ്യം പറയുക.
ഉല്‍പത്തി 23:8
അവന്‍ മക്പെലായില്‍ തന്‍റെ വയലിന്‍റെ അതിര്‍ത്തിയിലുള്ള ഗുഹ അതിന്‍റെ മുഴുവന്‍ വിലയ്ക്ക് എനിക്കു തരട്ടെ. ശ്മശാനമായി ഉപയോഗിക്കാന്‍ അതിന്‍റെ കൈവശാവകാശം നിങ്ങളുടെ മുമ്പില്‍ വച്ച് അവന്‍ എനിക്കു നല്‍കട്ടെ.
ഉല്‍പത്തി 23:9