അവനെ കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്തുതിച്ചുപറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്ക് ഏല്‍പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്. നമ്മില്‍ അനേകരെ കൊന്നവനുമാണ്.
ന്യായാധിപന്‍മാര്‍ 16:24
ഫിലിസ്ത്യ പ്രഭുക്കന്‍മാര്‍ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലികഴിച്ചു സന്തോഷിക്കാന്‍ ഒരുമിച്ചുകൂടി; അവര്‍ പറഞ്ഞു: നമ്മുടെ ദേവന്‍ ശത്രുവായ സാംസനെ നമ്മുടെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു.
ന്യായാധിപന്‍മാര്‍ 16:23
എന്നാല്‍ മുണ്‍ഡനത്തിനുശേഷവും അവന്‍റെ തലയില്‍ മുടി വളര്‍ന്നുകൊണ്ടിരുന്നു.
ന്യായാധിപന്‍മാര്‍ 16:22