അവരില്‍ വീര്യമുണര്‍ത്തുകയും വിജാതീയരുടെ വിശ്വാസവഞ്ചനയും വാഗ്ദാനലംഘ നവും ചൂണ്ടിക്കാട്ടുകയും ചെയ്തതിനുശേഷം അവന്‍ അവര്‍ക്കു സമുചിതമായ നിര്‍ദേശങ്ങള്‍ നല്‍കി.
2 മക്കബായര്‍ 15:10
വിജാതീയരുടെ ആക്രമണത്തെ പേടിക്കരുതെന്നും സ്വര്‍ഗസ്ഥനായ സര്‍വ ശക്തനില്‍നിന്നു മുന്‍പു ലഭിച്ചിട്ടുള്ള സഹായം അനുസ്മരിച്ച് വിജയം പ്രതീക്ഷിക്കണ മെന്നും തന്‍റെ അനുചരന്‍മാരെ അവന്‍ ഉദ്ബോധിപ്പിച്ചു.
2 മക്കബായര്‍ 15:8
നിയമത്തില്‍നിന്നും പ്രവാചകന്‍മാരില്‍നിന്നും വാക്യങ്ങള്‍ ഉദ്ധരിച്ച് അവന്‍ അവര്‍ക്കു ധൈര്യം പകര്‍ന്നു. തങ്ങള്‍ വിജയം വരിച്ചയുദ്ധങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് അവരെ പൂര്‍വാധികം ഉത്തേജിപ്പിച്ചു.
2 മക്കബായര്‍ 15:9
പരിചകളും കുന്തങ്ങളും നല്‍കിയ ശുഭപ്രതീക്ഷകൊണ്ടെന്നതിനെക്കാള്‍ അവന്‍ തന്‍റെ ധീരവും ഉത്തേജകവുമായ വാക്കുകള്‍കൊണ്ട് അവരോരോരുത്തരെയും ആയുധമണിയിച്ചു. വിശ്വാസ്യമായ ഒരു സ്വപ്നം അഥവാ ദര്‍ശനം വിവരിച്ച് അവന്‍ അവര്‍ക്ക് ഉന്‍മേഷം പകര്‍ന്നു.
2 മക്കബായര്‍ 15:11
ഇതായിരുന്നു ദര്‍ശനം: കുലീനനും ഗുണ വാനും വിനീതനും സൗമ്യനും ഉചിതഭാഷിയും ബാല്യം മുതലേ സത്കര്‍മനിരതനും മുന്‍പു പ്രധാനപുരോഹിതപദവി അലങ്കരിച്ചവനും ആയ ഓനിയാസ് കൈകള്‍ ഉയര്‍ത്തി യഹൂദജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു.
2 മക്കബായര്‍ 15:12