ആയുവാക്കള്‍ അവിടെച്ചെന്ന് റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയുംകൊണ്ടുവന്ന് ഇസ്രായേല്‍ പാളയത്തിനു പുറത്തു താമസിപ്പിച്ചു.
ജോഷ്വ 6:23
പിന്നീട് അവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്നിക്കിരയാക്കി. പിച്ചളയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണവും വെള്ളിയും അവര്‍ കര്‍ത്താവിന്‍റെ ഭണ്‍ഡാഗാരത്തില്‍ നിക്ഷേപിച്ചു.
ജോഷ്വ 6:24
വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും ജോഷ്വ സംരക്ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്ഷിക്കുന്നതിനു ജോഷ്വ അയച്ച ദൂതന്‍മാരെ അവള്‍ ഒളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്.
ജോഷ്വ 6:25