നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം.
ജോഷ്വ 6:3
കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിന്‍റെ രാജാവിനോടുംയുദ്ധവീരന്‍മാരോടും കൂടെ നിന്‍റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.
ജോഷ്വ 6:2
ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു വാഗ്ദാനപേടകത്തിന്‍റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്‍മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയുംവേണം.
ജോഷ്വ 6:4
അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്‍റെ മതില്‍ നിലംപതിക്കും. നിങ്ങള്‍ നേരേ ഇരച്ചുകയറുക.
ജോഷ്വ 6:5
നൂനിന്‍റെ മകനായ ജോഷ്വ പുരോഹിതന്‍മാരെ വിളിച്ചു പറഞ്ഞു: വാഗ്ദാനപേടകമെടുക്കുക. ഏഴു പുരോഹിതന്‍മാര്‍ കര്‍ത്താവിന്‍റെ പേടകത്തിന്‍റെ മുന്‍പില്‍ ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നില്‍ക്കട്ടെ.
ജോഷ്വ 6:6