Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അധര്‍മികളെ അവന്‍ തെരഞ്ഞുപിടിച്ചു. ജനദ്രോഹികളെ അഗ്നിക്കിരയാക്കി.
1 മക്കബായര്‍ 3:5
ഭൂമിയുടെ അതിര്‍ത്തികള്‍വരെ അവന്‍റെ കീര്‍ത്തി വ്യാപിച്ചു. നശിച്ചുകൊണ്ടിരുന്നവരെ അവന്‍ ഒരുമിച്ചുകൂട്ടി.
1 മക്കബായര്‍ 3:9
യൂദായിലെ നഗരങ്ങളിലൂടെ അവന്‍ ചുറ്റി സഞ്ചരിച്ചു. ദൈവനിഷേധകരെ ഉന്‍മൂലനം ചെയ്തു. ഇസ്രായേലില്‍നിന്നു ക്രോധം അകറ്റി.
1 മക്കബായര്‍ 3:8
പല രാജാക്കന്‍മാരെയും അവന്‍ പ്രകോപിപ്പിച്ചു. എന്നാല്‍, യാക്കോബ് അവന്‍റെ പ്രവൃത്തികളില്‍ സന്തുഷ്ടനായി. അവന്‍റെ സ്മരണ എന്നെന്നും അനുഗൃഹീതമാണ്.
1 മക്കബായര്‍ 3:7
ദുര്‍മാര്‍ഗികള്‍ ഭയന്നു പിന്‍മാറി. ദുര്‍വൃത്തര്‍ പരിഭ്രാന്തരായി. അവന്‍റെ കീഴില്‍ വിമോചനത്തിന്‍റെ മാര്‍ഗം തെളിഞ്ഞു.
1 മക്കബായര്‍ 3:6

പഴയ നിയമം

   

ജോഷ്വ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24     
   

ജോഷ്വ12

കീഴടക്കിയരാജാക്കന്‍മാര്‍

1 ജോര്‍ദാനു കിഴക്ക് അര്‍നോണ്‍ താഴ്വര മുതല്‍ ഹെര്‍മോണ്‍ മലവരെയും കിഴക്ക് അരാബാ മുഴുവനും ഇസ്രായേല്‍ജനം ആക്രമിച്ചു കൈവശപ്പെടുത്തി. അവര്‍ തോല്‍പിച്ച രാജാക്കന്‍മാര്‍ ഇവരാണ്.2 ഹെഷ് ബോണില്‍ വസിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍. അവന്‍റെ രാജ്യം അര്‍നോണ്‍ താഴ്വരയുടെ അരികിലുള്ള അരോവേര്‍ മുതല്‍ താഴ്വരയുടെ മധ്യത്തിലൂടെ അമ്മോന്യരുടെ അതിരായയാബോക്ക് നദിവരെ കിടക്കുന്ന ഗിലയാദിന്‍റെ പകുതിയും,3 കിഴക്ക് അരാബാ മുതല്‍ കിന്നരോത്ത് സമുദ്രംവരെയും ബത്ജെഷിമോത്തിനു നേരേ അരാബാ സമുദ്രംവരെയും തെക്ക് പിസ്ഗായുടെ അടിവാരത്തുള്ള ഉപ്പുകടല്‍വരെയും വ്യാപിച്ചിരുന്നു.4 അഷ്ത്താരോത്തിലും എദ്രേയിലും താമസിച്ചിരുന്ന റഫായിം കുലത്തില്‍ അവശേഷിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിനെയും അവര്‍ പരാജയപ്പെടുത്തി.5 ഹെര്‍മോണ്‍ മലയും സാലേക്കാ തുടങ്ങി മാക്കായുടെയും ഗഷൂറിന്‍റെയും അതിര്‍ത്തികള്‍വരെയും ബാഷാനും ഗിലയാദിന്‍റെ അര്‍ധഭാഗവും, ഹെഷ്ബോണ്‍ രാജാവായ സീഹോന്‍റെ അതിര്‍ത്തി വരെയും അവന്‍റെ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.6 കര്‍ത്താവിന്‍റെ ദാസനായ മോശയും ഇസ്രായേല്‍ജനവും അവരെ പരാജയപ്പെടുത്തി. മോശ അവരുടെ രാജ്യം റൂബന്‍ വേഗാദ് ഗോത്രങ്ങള്‍ക്കും മനാസ്സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി നല്‍കി.7 ജോര്‍ദാനു പടിഞ്ഞാറ് ലബനോന്‍ താഴ്വരയിലുള്ള ബല്‍ഗാദു മുതല്‍ സെയീറിലേക്കുള്ള കയറ്റത്തിലെ ഹാലാക്ക്മലവരെ ഉള്ള സ്ഥലത്തുവച്ച് ജോഷ്വയും ഇസ്രായേല്‍ ജനവും പരാജയപ്പെടുത്തിയരാജാക്കന്‍മാര്‍ ഇവരാണ്. ജോഷ്വ അവരുടെ നാട് ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ഓഹരി പ്രകാരം നല്‍കി.8 മലമ്പ്രദേശത്തും സമതലത്തും അരാബായിലും മലഞ്ചെരിവുകളിലും മരുഭൂമിയിലും നെഗെബിലും ഉള്ള ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ രാജാക്കന്‍മാര്‍.9 ജറീക്കോ, ബഥേലിനു സമീപമുള്ള ആയ്, ജറുസലെം, ഹെബ്രോണ്‍, ജാര്‍മുത്, ലാഖീഷ്, എഗ്ലോണ്‍, ഗേസര്‍, ദബീര്‍, ഗേദര്‍, ഹോര്‍മാ, ആരാദ്, ലിബ്നാ, അദുല്ലാം, മക്കേദാ, ബഥേല്‍, തപ്പുവാ, ഹേഫര്‍, അഫെക്, ലാഷറോണ്‍, മാദോന്‍, ഹാസോര്‍, ഷിംറോണ്‍, മെറോണ്‍, അക്ക്ഷാഫ്, താനാക്ക്, മെഗിദോ,