എന്‍റെ പ്രിയന്‍ ചെറുമാനിനെപ്പോലെയോ കലമാന്‍കുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കിക്കൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, അതാ, അവന്‍ ഭിത്തിക്കു പിന്നില്‍ നില്‍ക്കുന്നു.
ഉത്തമഗീതം 2:9
ജറുസലെംപുത്രിമാരേ, പാടത്തെചെറുകലമാനുകളുടെയുംപേടമാനുകളുടെയും പേരില്‍ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; സമയമാകുംമുന്‍പ് നിങ്ങള്‍ പ്രേമത്തെതട്ടിയുണര്‍ത്തരുതേ;ഇളക്കിവിടരുതേ.
ഉത്തമഗീതം 2:7
എന്‍റെ പ്രിയന്‍ എന്നോടു മന്ത്രിക്കുന്നു.
ഉത്തമഗീതം 2:10
എന്‍റെ ഓമനേ, എന്‍റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക; ഇതാ, ശിശിരം പോയ്മറഞ്ഞു.
ഉത്തമഗീതം 2:11
അതാ, എന്‍റെ പ്രിയന്‍റെ സ്വരം! അതാ, മലമുകളിലൂടെ കുതിച്ചുചാടിയുംകുന്നുകളില്‍ തുള്ളിച്ചാടിയുംഅവന്‍ വരുന്നു.
ഉത്തമഗീതം 2:8