അന്നു കാനാന്‍ഭാഷ സംസാരിക്കുന്നതും സൈന്യങ്ങളുടെ കര്‍ത്താവിനോടു കൂറു പ്രഖ്യാപിക്കുന്നതുമായ അഞ്ചു പട്ടണങ്ങള്‍ ഈജിപ്തിലുണ്ടായിരിക്കും. അതില്‍ ഒന്ന് സൂര്യനഗരം എന്ന് അറിയപ്പെടും.
ഏശയ്യാ 19:18
അന്ന് ഈജിപ്തിന്‍റെ മധ്യത്തില്‍ കര്‍ത്താവിന് ഒരു ബലിപീഠവും അതിര്‍ത്തിയില്‍ ഒരു സ്തംഭവും ഉണ്ടായിരിക്കും.
ഏശയ്യാ 19:19
അതിന്‍റെ പേരു കേള്‍ക്കുന്നവരെല്ലാം സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങള്‍ക്കെതിരേ അയയ്ക്കാനൊരുങ്ങുന്ന ശിക്ഷയോര്‍ത്തു ഭയപ്പെടും.
ഏശയ്യാ 19:17
അന്ന് അവര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് തങ്ങളുടെ നേരേ ഓങ്ങുന്ന കരം കണ്ട് അവര്‍ ഭയന്നു വിറയ്ക്കും. യൂദാ ഈജിപ്തുകാരെ പരിഭ്രാന്തരാക്കും.
ഏശയ്യാ 19:16
ഈജിപ്തില്‍ അത് സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ അടയാളവും സാക്ഷ്യവും ആയിരിക്കും. മര്‍ദകര്‍ നിമിത്തം അവര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് രക്ഷകനെ അയച്ച്, അവര്‍ക്കുവേണ്ടി പൊരുതി, അവരെ മോചിപ്പിക്കും.
ഏശയ്യാ 19:20