ചുഴലിക്കാറ്റ് ഏലിയായെ വലയംചെയ്തു; എലീഷായില്‍ അവന്‍റെ ചൈതന്യം നിറഞ്ഞു; ജീവിതകാലത്ത് അവന്‍ അധികാരികളുടെ മുമ്പില്‍ ഭയന്നുവിറച്ചില്ല; ആരും അവനെ കീഴടക്കിയില്ല.
പ്രഭാഷകന്‍ 48:12
നിന്നെ കണ്ടവരും നിന്‍റെ സ്നേഹത്തിനു പാത്രമായവരുംഅനുഗൃഹീതര്‍; അവര്‍ ജീവിക്കും.
പ്രഭാഷകന്‍ 48:11
ദൈവത്തിന്‍റെ കോപം ആളിക്കത്തുന്നതിനു മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്‍റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനുംഅങ്ങനെ യാക്കോബിന്‍റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന്...
പ്രഭാഷകന്‍ 48:10
ആഗ്നേയാശ്വങ്ങളെ ബന്ധിച്ചരഥത്തില്‍ അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
പ്രഭാഷകന്‍ 48:9
ശിക്ഷ നടത്താന്‍ രാജാക്കന്‍മാരെയും നിന്നെ പിന്തുടരാന്‍ പ്രവാചകന്‍മാരെയും നീ അഭിഷേകം ചെയ്തു.
പ്രഭാഷകന്‍ 48:8