സോളമന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്‍മാരിലും ജന തകളിലുംനിന്ന് ധാരാളംപേര്‍ അവന്‍റെ ഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു.
1 രാജാക്കന്‍മാര്‍ 4:34
അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
1 രാജാക്കന്‍മാര്‍ 4:32
സോളമനെ പിതാവിന്‍റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നുവെന്നു കേട്ട് ടയിര്‍രാജാവായ ഹീരാം അവന്‍റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.
1 രാജാക്കന്‍മാര്‍ 5:1
സോളമന്‍ ഹീരാമിന് ഒരു സന്ദേശമയച്ചു:
1 രാജാക്കന്‍മാര്‍ 5:2
ലബനോനിലെ ദേവദാരു മുതല്‍ ചുമരില്‍ മുളയ്ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയും കുറിച്ച് അവന്‍ പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും കുറിച്ച് അവന്‍ സംസാരിച്ചിരുന്നു.
1 രാജാക്കന്‍മാര്‍ 4:33