എന്നാല്‍, പുരോഹിതന്‍റെ പരിശോധനയില്‍ പുതുതായി തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നു.
ലേവ്യര്‍ 14:48
അതു വീട്ടിലെല്ലാം പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് അപരിഹാര്യമാണ്. ആ വീട് അശുദ്ധമാണ്.
ലേവ്യര്‍ 14:44
ആ വീട് ഇടിച്ചുപൊളിച്ച് അതിന്‍റെ കല്ലും തടിയും കുമ്മായവും പട്ടണത്തിനു വെളിയില്‍ അശുദ്ധമായ സ്ഥ ലത്തു കൊണ്ടുപോയി കളയണം.
ലേവ്യര്‍ 14:45
വീട് അടച്ചിട്ടിരിക്കുന്ന സമയത്ത് അതില്‍ പ്രവേശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
ലേവ്യര്‍ 14:46
ആ ഭവനത്തില്‍ കിടന്നുറങ്ങുന്നവനും അവിടെവച്ചു ഭക്ഷിക്കുന്നവനും തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണം.
ലേവ്യര്‍ 14:47