Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അതിരാവിലെ അയല്‍ക്കാരന് ഉച്ചത്തില്‍ നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും.
സുഭാഷിതങ്ങള്‍ 27:14
ദിവസംമുഴുവന്‍ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റല്‍മഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ.
സുഭാഷിതങ്ങള്‍ 27:15
അവളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്കാറ്റിനെ പിടിച്ചടക്കാന്‍തുനിയുന്നതുപോലെയോ, കൈയില്‍ എണ്ണ മുറുക്കിപ്പിടിക്കാന്‍ശ്രമിക്കുന്നതുപോലെയോ, ആണ്.
സുഭാഷിതങ്ങള്‍ 27:16
ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്‍റെ ബുദ്ധിക്കുമൂര്‍ച്ച കൂട്ടുന്നു.
സുഭാഷിതങ്ങള്‍ 27:17
അത്തിമരം വളര്‍ത്തുന്നവന്‍ അതിന്‍റെ പഴം തിന്നും; യജമാനനെ ശുശ്രൂഷിക്കുന്നവന്‍ബഹുമാനിക്കപ്പെടും.
സുഭാഷിതങ്ങള്‍ 27:18

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്8

ബില്‍ദാദിന്‍റെ പ്രസംഗം

1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 നിന്‍റെ പ്രചണ്‍ഡഭാഷണത്തിന്അവസാനമില്ലേ?3 ദൈവം നീതിക്കു മാര്‍ഗഭ്രംശം വരുത്തുമോ? സര്‍വശക്തന്‍ന്യായം വളച്ചൊടിക്കുമോ?4 നിന്‍റെ മക്കള്‍ അവിടുത്തേക്കെതിരായിപാപം ചെയ്തിരിക്കാം. തക്കശിക്ഷ അവര്‍ക്കു ലഭിച്ചു.5 നീ ദൈവത്തെ അന്വേഷിക്കുകയുംസര്‍വശക്തനോടു കേണപേക്ഷിക്കുകയും ചെയ്താല്‍ നീ നിര്‍മലനും6 നീതിനിഷ്ഠനുമാണെങ്കില്‍ അവിടുന്ന്നിശ്ചയമായും നിനക്കുവേണ്ടിഉണര്‍ന്നെഴുന്നേല്‍ക്കും; നിനക്കവകാശപ്പെട്ട ഭവനം അവിടുന്ന്നിനക്കു സമ്മാനിക്കും.7 നിന്‍റെ ആരംഭം എളിയതായിരുന്നെങ്കില്‍തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും.8 ഞാന്‍ നിന്നോട് അഭ്യര്‍ഥിക്കുന്നു; കടന്നുപോയ തലമുറകളോട് ആരായുക; പിതാക്കന്‍മാരുടെ അനുഭവങ്ങള്‍ പരിഗണിക്കുക.9 ഇന്നലെപ്പിറന്ന നമുക്ക് ഒന്നും അറിഞ്ഞുകൂടാ; ഭൂമിയിലെ നമ്മുടെ ജീവിതം നിഴല്‍പോലെ മാഞ്ഞുപോകുന്നു.10 അവര്‍ നിന്നെ പഠിപ്പിക്കും; വിജ്ഞാനവചസ്സുകള്‍ നിനക്ക് ഉപദേശിച്ചുതരും.11 ചതുപ്പുനിലത്തല്ലാതെ ഞാങ്ങണ വളരുമോ? നനവുകൂടാതെ പോട്ടപ്പുല്ലു വളരുമോ?12 തഴച്ചു വളരുമെങ്കിലും വെട്ടിയെടുക്കാതെ തന്നെ അവ മറ്റു ചെടികളെക്കാള്‍ വേഗത്തില്‍ ഉണങ്ങിപ്പോകും.13 ദൈവത്തെ മറക്കുന്നവരുടെ പാതയുംഅങ്ങനെതന്നെ; ദൈവഭക്തിയില്ലാത്തവന്‍റെ പ്രത്യാശ നശിക്കും.14 അവന്‍റെ ആത്മവിശ്വാസം തകര്‍ന്നുപോകുന്നു. അവന്‍റെ ശരണം ചിലന്തിവലയാണ്.15 അവന്‍ തന്‍റെ ഭവനത്തിന്‍മേല്‍ ചാരുന്നു; എന്നാല്‍ അത് ഉറച്ചുനില്‍ക്കുകയില്ല. അവന്‍ അതിന്‍മേല്‍ മുറുകെപ്പിടിക്കും; എന്നാല്‍ അതു നിലനില്‍ക്കുകയില്ല.16 അവന്‍ സൂര്യപ്രകാശത്തില്‍ തഴച്ചു വളരുന്നു; അവന്‍റെ ശാഖകള്‍ തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.17 അവന്‍റെ വേരുകള്‍ കല്‍ക്കൂനകളില്‍ചുറ്റിപ്പടരുന്നു; അവന്‍ പാറകളുടെ ഇടയില്‍ വളരുന്നു.18 അവിടെനിന്നു പിഴുതെടുത്താല്‍ ഞാന്‍ ഒരിക്കലും നിന്നെ കണ്ടിട്ടില്ല എന്ന് അതു പറയും.19 ഇത്രയേ ഉള്ളു അവന്‍റെ സന്തോഷം; അവിടെ വേറെ മുളകള്‍ പൊന്തിവരും.20 നിഷ്കളങ്കനെ ദൈവം ഉപേക്ഷിക്കുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവനെ കൈപിടിച്ചു നടത്തുകയുമില്ല.21 അവിടുന്ന് നിന്‍റെ വാ പൊട്ടിച്ചിരികൊണ്ടും നിന്‍റെ അധരം ജയാരവംകൊണ്ടും നിറയ്ക്കും.22 നിന്നെ വെറുക്കുന്നവരെ ലജ്ജ ആവരണം ചെയ്യും. ദുഷ്ടരുടെ കൂടാരങ്ങള്‍ നശിച്ചുപോകും.