Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവന്‍റെ സൈ ന്യത്തില്‍ നാല്‍പത്തോരായിരത്തിയഞ്ഞൂറുപേര്‍.
സംഖ്യ 2:28
അതിനപ്പുറം ഏനാന്‍റെ മകന്‍ അഹീറയുടെ നേതൃത്വത്തിലുള്ള നഫ്താലിഗോത്രം.
സംഖ്യ 2:29
അവന്‍റെ സൈന്യത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറുപേര്‍.
സംഖ്യ 2:30

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്4

എലിഫാസിന്‍റെ പ്രഭാഷണം

1 തേമാന്യനായ എലിഫാസ് ചോദിച്ചു:2 സംസാരിച്ചാല്‍ നിനക്ക് അഹിതമായി തോന്നുമോ? എങ്കിലും മൗനമവലംബിക്കാന്‍ ആര്‍ക്കു കഴിയും?3 നീ അനേകരെ ഉപദേശിച്ചിട്ടുണ്ട്; ദുര്‍ബലകരങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.4 കാലിടറിയവരെ നിന്‍റെ വാക്കുകള്‍ താങ്ങിനിര്‍ത്തി; ദുര്‍ബലപാദങ്ങള്‍ക്കു നീ കരുത്തുപകര്‍ന്നു.5 നിനക്ക് ഇതു സംഭവിച്ചപ്പോള്‍ നിന്‍റെ ക്ഷമ കെട്ടുപോയി. അതു നിന്നെ സ്പര്‍ശിച്ചപ്പോള്‍ നീ സംഭ്രാന്ത നായിത്തീര്‍ന്നു.6 നിന്‍റെ ദൈവഭക്തി നിനക്കു ബലം പകരുന്നില്ലേ? നിഷ്കളങ്കത നിനക്കു പ്രത്യാശ നല്‍കുന്നില്ലേ?7 ചിന്തിച്ചു നോക്കൂ, നിഷ്കളങ്കന്‍ എന്നെങ്കിലും നാശ മടഞ്ഞിട്ടുണ്ടോ? നീതിനിഷ്ഠന്‍ വിച്ഛേദിക്കപ്പെട്ടിട്ടുണ്ടോ?8 അനീതി ഉഴുത് തിന്‍മ വിതയ്ക്കുന്നവന്‍ അതുതന്നെ കൊയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്.9 ദൈവത്തിന്‍റെ നിശ്വാസത്തില്‍ അവര്‍ നശിക്കുന്നു; ദൈവത്തിന്‍റെ കോപാഗ്നിയില്‍ അവര്‍ ദഹിക്കുന്നു.10 സിംഹത്തിന്‍റെ അലര്‍ച്ചയും ക്രൂരസിംഹത്തിന്‍റെ ഗര്‍ജനവുംയുവസിംഹങ്ങളു ടെ ദംഷ്ട്രങ്ങളും അറ്റുപോയിരിക്കുന്നു.11 ശക്തനായ സിംഹം ഇരകിട്ടാതെ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിക്കപ്പെടുന്നു.12 ഒരു രഹസ്യവചനം ഞാന്‍ ശ്രവിച്ചു. അതിന്‍റെ നിമന്ത്രണം എന്‍റെ കാതില്‍ പതിച്ചു.13 മനുഷ്യര്‍ ഗാഢനിദ്രയിലമരുന്ന നേരത്ത് ഈ നിശാദര്‍ശനങ്ങള്‍ ഉണര്‍ത്തുന്ന ചിന്ത14 എന്നില്‍ ഭീതിയും ഞടുക്കവും ഉളവാക്കി, എന്‍റെ അസ്ഥികള്‍ പ്രകമ്പനം കൊണ്ടു.15 ഒരാത്മാവ് എന്‍റെ മുഖം ഉരുമ്മിക്കടന്നുപോയി; ഞാന്‍ രോമാഞ്ചംകൊണ്ടു.16 അതു നിശ്ചലമായി നിന്നെങ്കിലും അതിന്‍റെ രൂപം എനിക്ക് അവ്യക്തമായിരുന്നു. എന്‍റെ കണ്‍മുന്‍പില്‍ ഒരു രൂപംഞാന്‍ ദര്‍ശിച്ചു. നിശ്ശബ്ദതയില്‍ ഒരു സ്വരം ഞാന്‍ ശ്രവിച്ചു:17 ദൈവദൃഷ്ടിയില്‍ മര്‍ത്യന്നീതിമാനാകാന്‍ കഴിയുമോ? സ്രഷ്ടാവിന്‍റെ മുന്‍പില്‍ മനുഷ്യന്നിഷ്കളങ്കനാകാന്‍ സാധിക്കുമോ?18 തന്‍റെ ദാസരിലും അവിടുത്തേക്ക്വിശ്വാസമില്ല; തന്‍റെ ദൂതരില്‍പോലും അവിടുന്ന് കുറ്റം കാണുന്നു.19 എങ്കില്‍ പൊടിയില്‍നിന്നു രൂപംകൊണ്ട് മണ്‍പുരകളില്‍ വസിച്ച് ചിതല്‍പോലെചതച്ചരയ്ക്കപ്പെടുന്നവരില്‍ എത്രയധികമായിരിക്കും കുറ്റം കാണുക?20 ഉഷസ്സിനും സായംസന്ധ്യയ്ക്കും മധ്യേഅവര്‍ നശിപ്പിക്കപ്പെടുന്നു; അവര്‍ എന്നേക്കുമായി നശിക്കുന്നു; ആരും ഗണ്യമാക്കുന്നില്ല.21 ജീവതന്തു മുറിക്കപ്പെടുമ്പോള്‍അവര്‍ മരിക്കുന്നു. അപ്പോഴും അവര്‍ വിവേകികളല്ല.