Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്‍റെ മതില്‍ നിലംപതിക്കും. നിങ്ങള്‍ നേരേ ഇരച്ചുകയറുക.
ജോഷ്വ 6:5
ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു വാഗ്ദാനപേടകത്തിന്‍റെ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്‍മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയുംവേണം.
ജോഷ്വ 6:4
നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം.
ജോഷ്വ 6:3
കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിന്‍റെ രാജാവിനോടുംയുദ്ധവീരന്‍മാരോടും കൂടെ നിന്‍റെ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.
ജോഷ്വ 6:2
ഇസ്രായേല്‍ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല.
ജോഷ്വ 6:1

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്35

ദൈവത്തിന്‍റെ ക്ഷമ

1 എലീഹു പറഞ്ഞു:2 ഇതു നീതിയാണെന്നു നിനക്കു തോന്നുന്നുവോ? ദൈവത്തിന്‍റെ മുന്‍പാകെ നിഷ്കളങ്കനാണെന്നുനിനക്കു പറയാന്‍ കഴിയുമോ?3 എനിക്ക് എന്തു ഗുണം, പാപിയാകാതിരുന്നാല്‍എന്തു മെച്ചം എന്നു നീ ചോദിക്കുന്നു.4 ഞാന്‍ നിനക്കും നിന്നോടുകൂടെയുള്ളസ്നേഹിതന്‍മാര്‍ക്കും മറുപടി നല്‍കാം:5 ആകാശത്തിലേക്കു നോക്കിക്കാണുക; ഇതാ, നിന്നെക്കാള്‍ ഉയര്‍ന്ന മേഘങ്ങള്‍.6 നീ പാപം ചെയ്തുവെങ്കില്‍ അവിടുത്തേക്ക് എതിരായി നീ എന്തു നേടി? നിന്‍റെ അകൃത്യങ്ങള്‍ പെരുകിയാല്‍ അത് അവിടുത്തെ ബാധിക്കുമോ?7 നീ നീതിമാനാണെങ്കില്‍ അവിടുത്തേക്ക് എന്തുകൊടുക്കുന്നു? അല്ലെങ്കില്‍, നിന്നില്‍നിന്ന് അവിടുന്ന്എന്തു സ്വീകരിക്കുന്നു?8 നിന്‍റെ ദുഷ്ടത നിന്നെപ്പോലെ ഒരുവനെ സ്പര്‍ശിക്കുന്നു; നിന്‍റെ നീതിയും അങ്ങനെതന്നെ.9 മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു; ശക്തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.10 മര്‍ദനങ്ങളുടെ ആധിക്യം നിമിത്തംമനുഷ്യര്‍ നിലവിളിക്കുന്നു; ശക്തരുടെ കരം നിമിത്തം അവര്‍ സഹായത്തിനുവേണ്ടി മുറവിളികൂട്ടുന്നു.11 എന്നാല്‍, രാത്രിയില്‍ ആനന്ദഗീതങ്ങള്‍ പകരുന്നവനും മൃഗങ്ങളെക്കാള്‍ ബുദ്ധിയും ആകാശപ്പറവകളെക്കാള്‍ അറിവുംനല്‍കുന്നവനുമായ എന്‍റെ സ്രഷ്ടാവായ ദൈവം എവിടെഎന്ന് ആരും ചോദിക്കുന്നില്ല.12 അവിടെ അവര്‍ നിലവിളിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ അഹങ്കാരം നിമിത്തം അവിടുന്ന് ഉത്തരം നല്‍കുന്നില്ല.13 തീര്‍ച്ചയായും പൊള്ളയായ നിലവിളിദൈവം ശ്രവിക്കുകയില്ല; സര്‍വശക്തന്‍ അതു പരിഗണിക്കുകയുമില്ല.14 നീ അവിടുത്തെ കാണുന്നില്ലെന്നും നിന്‍റെ പരാതികള്‍ അവിടുത്തെമുന്‍പിലാണെന്നും നീ അവിടുത്തെ കാത്തിരിക്കുകയാണെന്നുംപറയുമ്പോള്‍, ആ പരിഗണനകുറവായിരിക്കും.15 ഇപ്പോള്‍ അവിടുത്തെ കോപം ശിക്ഷനല്‍കാത്തതുകൊണ്ടും അവിടുന്ന് പാപങ്ങള്‍ അധികംശ്രദ്ധിക്കാത്തതുകൊണ്ടും,16 ജോബ് പൊള്ളവാക്കുകള്‍ ഉതിര്‍ക്കുന്നു; അര്‍ഥമില്ലാത്ത വാക്കുകള്‍ ചൊരിയുന്നു.