ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്‍റെ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. അവിടുത്തെ ദാസന്‍മാരായ ഞങ്ങള്‍ പണിയും. എന്നാല്‍, നിങ്ങള്‍ക്കു ജറുസലെമില്‍ ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കുകയില്ല.
നെഹമിയാ 2:20
പ്രധാന പുരോഹിതനായ എലിയാഷിബ് സഹപുരോഹിതന്‍മാരോടൊത്ത് അജക വാടം പണിതു. അവര്‍ അതിന്‍റെ പ്രതിഷ്ഠാകര്‍മം നടത്തുകയും കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനേല്‍ ഗോപുരവുംവരെ പണിത് പ്രതിഷ്ഠാകര്‍മം നടത്തി.
നെഹമിയാ 3:1
അതിനോടുചേര്‍ന്ന ഭാഗം ജറീക്കോക്കാരും അതിനപ്പുറം ഇമ്രിയുടെ പുത്രന്‍ സക്കൂറും പണിതു.
നെഹമിയാ 3:2