പിതാവിന്‍റെ സ്ഥാനത്ത് രാജാവാകേണ്ടതിന് അന്തിയൊക്കസിനെ വിട്ടുതരണമെന്നു ട്രിഫൊ നിര്‍ബന്ധിച്ചു. ദമെത്രിയൂസിന്‍റെ ചെയ്തികളെക്കുറിച്ചും അവനെ സ്വന്തം സേനകള്‍ വെറുക്കുന്നതിനെക്കുറിച്ചും ഇമാല്‍ക്കുവേയ്ക്കു വിശദീകരിച്ചു കൊടുത്തു. കുറെ...
1 മക്കബായര്‍ 11:40
ദമെത്രിയൂസ് ജോനാഥാന് ഈ സന്ദേശം അയച്ചു: നിനക്കും ജനത്തിനും വേണ്ടി ഇതുചെയ്യുക മാത്രമല്ല, സന്ദര്‍ഭമുണ്ടായാല്‍ വലിയ ബഹുമതികള്‍ നല്‍കുവാനും ഞാന്‍ തയ്യാറാണ്.
1 മക്കബായര്‍ 11:42
ജറുസലെം കോട്ടയിലും മറ്റു ശക്തിദുര്‍ഗങ്ങളിലും ഉള്ള സേനാനികളെ, ഇസ്രായേലിനെതിരേ പടപൊരുതുക കാരണം, അവിടെനിന്നു ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ജോനാഥാന്‍ ദമെത്രിയൂസ്രാജാവിന് അഭ്യര്‍ഥന അയച്ചു.
1 മക്കബായര്‍ 11:41
മുന്‍കാലത്ത് അലക്സാണ്ടറിനെ തുണച്ചിരുന്ന ഒരുവനാണ് ട്രിഫൊ. സൈന്യം മുഴുവന്‍ ദമെത്രിയൂസിനെതിരേ പിറുപിറുക്കുന്നു എന്നു കണ്ട് അവന്‍ അലക്സാണ്ടറിന്‍റെ കൊച്ചുമകന്‍ അന്തിയോക്കസിനെ വളര്‍ത്തിയിരുന്ന അറബിയായ ഇമാല്‍ക്കുവേയുടെ അടുത്തുചെന്നു.
1 മക്കബായര്‍ 11:39
തന്‍റെ ഭരണത്തില്‍ രാജ്യം ശാന്തമാണെന്നും തന്നോട് ആര്‍ക്കും എതിര്‍പ്പില്ലെന്നും കണ്ട്, ദമെത്രിയൂസ്രാജാവ് വിജാതീയ ദ്വീപുകളില്‍ നിന്നു ശേഖരിച്ചവിദേശീയസേനയൊഴികെ മറ്റു സേനാവിഭാഗങ്ങളെ അവരവരുടെ നാടുകളിലേക്കു പിരിച്ചയച്ചു. തന്‍മൂലം,...
1 മക്കബായര്‍ 11:38