കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു;
ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും.
സങ്കീര്‍ത്തനങ്ങള്‍ 138:1
നിന്‍റെ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍.
സങ്കീര്‍ത്തനങ്ങള്‍ 137:9
സംഹാരിണിയായ ബാബിലോണ്‍പുത്രീ,
നീ ഞങ്ങളോടു ചെയ്തതു നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍.
സങ്കീര്‍ത്തനങ്ങള്‍ 137:8
കര്‍ത്താവേ, ജറുസലെമിന്‍റെ ദിവസത്തില്‍
ഏദോമ്യര്‍ ചെയ്തതെന്തെന്ന് ഓര്‍ക്കണമേ!
ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെഇടിച്ചുനിരത്തുവിന്‍ എന്ന് അവര്‍ പറഞ്ഞു.
സങ്കീര്‍ത്തനങ്ങള്‍ 137:7
നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍,
ജറുസലെമിനെ എന്‍റെ ഏറ്റവും വലിയ
സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍,
എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 137:6