Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
നീതിമാന്‍മാര്‍ സഹായത്തിനുനിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34:17

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്25

ബില്‍ദാദ് മൂന്നാമതും സംസാരിക്കുന്നു

1 ഷൂഹ്യനായ ബില്‍ദാദ് പറഞ്ഞു:2 ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍സമാധാനം സ്ഥാപിക്കും.3 അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ്ഉദിക്കാതിരിക്കുക?4 അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്‍റെ മുന്‍പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും?5 ഇതാ അവിടുത്തെ ദൃഷ്ടിയില്‍ ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല.6 അപ്പോള്‍ കൃമിയായ മനുഷ്യന്‍റെ ,പുഴുവായ മനുഷ്യപുത്രന്‍റെ , സ്ഥിതിയെന്ത്?