ഞങ്ങള്‍ ഏഴാംവര്‍ഷം വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ എന്തു ഭക്ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം.
ലേവ്യര്‍ 25:20
ആറാം വര്‍ഷം എന്‍റെ അനുഗ്രഹം ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിയും. മൂന്നുവര്‍ഷത്തേക്കുള്ള വിളവ് അതു നിങ്ങള്‍ക്കു പ്രദാനംചെയ്യും.
ലേവ്യര്‍ 25:21
എട്ടാം വര്‍ഷം നിങ്ങള്‍ വിതയ്ക്കുകയും ഒന്‍പതാം വര്‍ഷംവരെ പഴയ ഫലങ്ങളില്‍ നിന്നു ഭക്ഷിക്കുകയും ചെയ്യുക. അതിന്‍റെ ഫലം ലഭിക്കുന്നതുവരെ പഴയതില്‍നിന്നു ഭക്ഷിക്കുക.
ലേവ്യര്‍ 25:22