Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്മാവു ജീവിപ്പിക്കുന്നു.
2 കോറിന്തോസ് 3:6
അങ്ങനെയെങ്കില്‍ ആത്മാവിന്‍റെ ശുശ്രൂഷ എത്രയേറെ തേജസ്സുറ്റതായിരിക്കും!
2 കോറിന്തോസ് 3:8
കല്‍പലകയില്‍ എഴുതപ്പെട്ട മരണത്തിന്‍റെ നിയമം തേജസ്സിലാണു നല്‍കപ്പെട്ടത്. ആ തേജസ്സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു.
2 കോറിന്തോസ് 3:7
എന്തുകൊണ്ടെന്നാല്‍, ശിക്ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം.
2 കോറിന്തോസ് 3:9
സ്വന്തമായി എന്തെങ്കിലും മേന്‍മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്.
2 കോറിന്തോസ് 3:5

പഴയ നിയമം

   

ജോബ്

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42     
   

ജോബ്17

1 എന്‍റെ മനസ്സു നുറുങ്ങിയിരിക്കുന്നു; എന്‍റെ ദിനങ്ങള്‍ തീര്‍ന്നിരിക്കുന്നു. ശവകുടീരം എനിക്കായി ഒരുങ്ങിയിരിക്കുന്നു.2 പരിഹാസകര്‍ എന്നെ വളയുന്നു. അവരുടെ പരിഹാസം ഞാന്‍ നിസ്സഹായനായി നോക്കിയിരിക്കുന്നു.3 അങ്ങുതന്നെ എനിക്കു ജാമ്യം നില്‍ക്കണമേ! മറ്റാരാണ് എനിക്കുവേണ്ടി ജാമ്യം നില്‍ക്കുക?4 അങ്ങുതന്നെ അവരുടെ ബോധത്തെഅന്ധമാക്കിയതുകൊണ്ട് എന്നെജയിക്കാന്‍ അവരെ അനുവദിക്കരുതേ!5 സ്നേഹിതന്‍റെ സ്വത്തില്‍ പങ്കുകിട്ടാന്‍വേണ്ടി അവനെ ഒറ്റിക്കൊടുക്കുന്നവന്‍റെ സന്തതികളുടെ കണ്ണ് അന്ധമായിപ്പോകും.6 അവിടുന്ന് എന്നെ ജനങ്ങള്‍ക്കു പഴമൊഴിയാക്കിത്തീര്‍ത്തു; ആളുകള്‍ എന്‍റെ മുഖത്തുതുപ്പുന്നതിനിടയാക്കുന്നു.7 ദുഃഖാധിക്യത്താല്‍ എന്‍റെ കണ്ണുകള്‍ മങ്ങി. എന്‍റെ അവയവങ്ങള്‍ നിഴല്‍പോലെയായി.8 ഇതു കണ്ടു നീതിമാന്‍മാര്‍ പരിഭ്രാന്തരായിത്തീരുന്നു; നിഷ്കളങ്കന്‍ അധര്‍മിയുടെ നേരേ കോപിക്കുന്നു.9 നീതിമാന്‍ തന്‍റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിര്‍മലകരങ്ങളുള്ളവന്‍ അടിക്കടി കരുത്തു നേടുന്നു.10 നിങ്ങളെല്ലാവരും ഒരുമിച്ചുവന്നാലും നിങ്ങളില്‍ ഒരു ജ്ഞാനിയും ഉണ്ടായിരിക്കുകയില്ല.11 എന്‍റെ ദിനങ്ങള്‍ കടന്നുപോയി. എന്‍റെ പദ്ധതികളും ഹൃദയാഭിലാഷങ്ങളും തകര്‍ന്നു.12 അവര്‍ രാത്രിയെ പകലാക്കുന്നു; പ്രകാശം അന്ധകാരത്തോടടുത്തിരിക്കുന്നു എന്ന് അവര്‍ പറയുന്നു.13 പാതാളത്തെ ഭവനമായി ഞാന്‍ കാണുന്നുവെങ്കില്‍ അന്ധകാരത്തില്‍ ഞാനെന്‍റെ കിടക്കവിരിക്കുന്നുവെങ്കില്‍14 ശവക്കുഴിയോടു നീ എന്‍റെ പിതാവാണ് എന്നും പുഴുവിനോട് നീ എന്‍റെ അമ്മയാണ്,സഹോദരിയാണ് എന്നും പറയുന്നുവെങ്കില്‍15 എന്‍റെ പ്രതീക്ഷ എവിടെ?എന്‍റെ പ്രത്യാശ ആരു കാണും?16 അതു പാതാളകവാടംവരെ എത്തുമോ? പൊടിയിലേക്ക് എന്നോടൊത്തു വരുമോ?