യൂദായെ ഞാന്‍ എന്‍റെ വില്ലായി കുലച്ചിരിക്കുന്നു. എഫ്രായിമിനെ അസ്ത്രമായി അതില്‍ തൊടുത്തിരിക്കുന്നു. സീയോനേ, നിന്‍റെ പുത്രന്‍മാരെ, ഞാന്‍ ഗ്രീസിന്‍റെ പുത്രന്‍മാരുടെ നേരേ ചുഴറ്റും. നിന്നെ യോദ്ധാവിന്‍റെ വാള്‍പോലെ വീശും.
സഖറിയാ 9:13
കര്‍ത്താവ് അവര്‍ക്കുമീതേ പ്രത്യക്ഷനാകും. അവിടുത്തെ അസ്ത്രം മിന്നല്‍പോലെ പായും. ദൈവമായ കര്‍ത്താവു കാഹളം മുഴക്കുകയും തെക്കന്‍ ചുഴലിക്കാറ്റുകളില്‍ മുന്നേറുകയും ചെയ്യും.
സഖറിയാ 9:14
പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
സഖറിയാ 9:12
നീയുമായുള്ള എന്‍റെ ഉടമ്പടിയുടെ രക്തം നിമിത്തം പ്രവാസികളെ ഞാന്‍ ജലരഹിതമായ കുഴിയില്‍നിന്നു സ്വതന്ത്രരാക്കും.
സഖറിയാ 9:11
ഞാന്‍ എഫ്രായിമില്‍നിന്നു രഥത്തെയും ജറുസലെമില്‍ നിന്നു പടക്കുതിരയെയും വിച്ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജന തകള്‍ക്കു സമാധാനമരുളും. അവന്‍റെ ആധിപത്യം സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റം വരെയും...
സഖറിയാ 9:10