സാവൂളിന്‍റെ പുത്രന്‍ മെഫിബോഷെത്ത് രാജാവിനെ എതിരേല്‍ക്കാന്‍ വന്നു. രാജാവു ജറുസലെം വിട്ടുപോയി, തിരികെ സുരക്ഷിതനായി വരുന്നതുവരെ അവന്‍ പാദം കഴുകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
2 സാമുവല്‍ 19:24
അടിയനു തെറ്റു പറ്റിയെന്ന് അറിയുന്നു. അതുകൊണ്ട്യജമാനനെ എതിരേല്‍ക്കാന്‍ അടിയന്‍ ഇതാ ജോസഫിന്‍റെ ഭവനത്തില്‍നിന്ന് എല്ലാവരിലും മുന്‍പേ വന്നിരിക്കുന്നു. സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: കര്‍ത്താവിന്‍റെ അഭിഷിക്തനെ ശപിച്ചതുകൊണ്ട്...
2 സാമുവല്‍ 19:20
നീ മരിക്കുകയില്ല എന്നു രാജാവു ഷിമേയിക്കു വാക്കു കൊടുത്തു.
2 സാമുവല്‍ 19:23
രാജാവിനെ എതിരേല്‍ക്കാന്‍ ജറുസലെമില്‍നിന്ന് അവന്‍ എത്തിയപ്പോള്‍ രാജാവു ചോദിച്ചു: മെഫിബോഷേത്ത്, നീ എന്നോടൊപ്പം പോരാഞ്ഞതെന്ത്?
2 സാമുവല്‍ 19:25
ദാവീദ് പറഞ്ഞു: സെരൂയയുടെ പുത്രന്‍മാരേ, നിങ്ങള്‍ക്കെന്തു കാര്യം? നിങ്ങള്‍ എനിക്കു ശല്യം ഉണ്ടാക്കാന്‍ നോക്കുന്നുവോ? ഇസ്രായേലില്‍ ആരെയെങ്കിലും ഇന്നു വധിക്കുകയോ? ഞാനിന്ന് ഇസ്രായേലിന്‍റെ രാജാവാണ്.
2 സാമുവല്‍ 19:22