അതു ഭക്ഷിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്‍റെ വിശുദ്ധവസ്തു അശുദ്ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടണം.
ലേവ്യര്‍ 19:8
നിങ്ങള്‍ ധാന്യംകൊയ്യുമ്പോള്‍ വയലിന്‍റെ അതിര്‍ത്തിതീര്‍ത്ത് കൊയ്തെടുക്കരുത്.
ലേവ്യര്‍ 19:9
കൊയ്ത്തിനുശേഷം കാലാപെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്ക്കുക. ഞാനാകുന്നു നിങ്ങളുടെദൈവമായ കര്‍ത്താവ്.
ലേവ്യര്‍ 19:10
നിങ്ങള്‍ മോഷ്ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം വ്യാജം പറയുകയോ അരുത്.
ലേവ്യര്‍ 19:11
എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്‍റെ നാമം അശുദ്ധമാക്കുകയുമരുത്. ഞാനാണ് കര്‍ത്താവ്.
ലേവ്യര്‍ 19:12