Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ആ വലിയ പടനീക്കത്തിന്‍റെ ആരവവും ആയുധങ്ങളുടെ ഇരമ്പലുകളും കേട്ടവരെല്ലാം ഭയചകിതരായി. ആ വ്യൂഹം അത്രയ്ക്കു വലുതും ശക്തവുമായിരുന്നു.
1 മക്കബായര്‍ 6:41
രാജസൈന്യത്തില്‍ ഒരുവിഭാഗം ഉയര്‍ന്ന കുന്നുകളിലൂടെയും മറ്റേ വിഭാഗം സമതലത്തിലൂടെയും ക്രമമായി ധീരതയോടെ മുന്നേറി.
1 മക്കബായര്‍ 6:40
സ്വര്‍ണവും പിത്തളയും കൊണ്ടുള്ള പരിചകളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിച്ചപ്പോള്‍ കുന്നുകള്‍ തിളങ്ങുകയും കത്തുന്ന പന്തങ്ങള്‍പോലെ കാണപെടുകയും ചെയ്തു.
1 മക്കബായര്‍ 6:39
കുതിരപ്പടയാളികളില്‍ ശേഷിച്ചവര്‍ ശത്രുക്കളെ ആക്രമിക്കാന്‍ സൈന്യത്തിന്‍റെ ഇരുപാര്‍ശ്വങ്ങളിലും നിലയുറപ്പിച്ചു. സേനാവ്യൂഹം അവര്‍ക്കു സംരക്ഷണം നല്‍കി.
1 മക്കബായര്‍ 6:38
ഓരോ ആനയുടെയും പുറത്തു തടികൊണ്ടുള്ള സുശക്തവും മറയ്ക്കപ്പെട്ടിരുന്നതുമായ അ മ്പാരി ഉണ്ടായിരുന്നു. പ്രത്യേകമായ പടച്ച മയങ്ങള്‍കൊണ്ടാണ് അവയെ ആനയോടു ബന്ധിച്ചിരുന്നത്. ഓരോന്നിലുംയുദ്ധം ചെയ്യുന്ന ആയുധധാരികളായ നാലു പടയാളികളും...
1 മക്കബായര്‍ 6:37

പഴയ നിയമം

   

ജറെമിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52     
   

ജറെമിയാ52

ജറുസലെമിന്‍റെ നാശം

1 രാജാവായപ്പോള്‍ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്‍റെ മാതാവ്.2 യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്‍റെ മുന്‍പില്‍ തിന്‍മചെയ്തു.3 കര്‍ത്താവിന്‍റെ കോപം ജറുസലെമിന്‍റെയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന് അവരെ തന്‍റെ സന്നിധിയില്‍നിന്നു നിഷ്കാസനം ചെയ്തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു.4 സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താംമാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു.5 അവന്‍റെ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു.6 നാലാംമാസം ഒന്‍പതാം ദിവസം നാട്ടില്‍ ഭക്ഷണം തീര്‍ന്ന് ക്ഷാമം രൂക്ഷമായിരിക്കേ അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി.7 കല്‍ദായര്‍ നഗരം വളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന് അരാബായിലേക്കോടി.8 എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്ന് ജറീക്കോസമതലത്തില്‍വച്ച് പിടികൂടി. അവന്‍റെ സൈന്യം ചിതറിപ്പോയി.9 അവര്‍ രാജാവിനെ ബന്ധിച്ച് ഹമാത്തിലെ റിബ്ലായില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു.10 ബാബിലോണ്‍രാജാവ് സെദെക്കിയായുടെ പുത്രന്‍മാരെ അവന്‍റെ മുന്‍പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്‍മാരെയും റിബ്ലായില്‍വച്ചു വധിച്ചു.11 അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത് അവനെ ചങ്ങലകള്‍കൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു.

ദേവാലയം അഗ്നിക്കിരയാകുന്നു

12 അഞ്ചാംമാസം പത്താംദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസറിന്‍റെ പത്തൊന്‍പതാം ഭരണവര്‍ഷം നബുക്കദ്നേസറിന്‍റെ അംഗരക്ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു.13 അവന്‍ കര്‍ത്താവിന്‍റെ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്നിക്കിരയാക്കി.14 അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു.15 ശില്‍പികളെയും ബാബിലോണ്‍ രാജാവിന്‍റെ പക്ഷം ചേര്‍ന്നവരെയും നഗരത്തില്‍ അവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി.16 അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു.17 കല്‍ദായര്‍ കര്‍ത്താവിന്‍റെ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജല സംഭരണിയും ഉടച്ചു കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.18 കുടങ്ങള്‍, കോരികകള്‍, തിരിയണയ്ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി.19 കൂടാതെ സ്വര്‍ണമോ വെള്ളിയോ കൊണ്ടു നിര്‍മിച്ച കോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു.20 സോളമന്‍രാജാവ് കര്‍ത്താവിന്‍റെ ആലയത്തിനുവേണ്ടി നിര്‍മിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട് കാളകളുടെയും പീഠങ്ങളുടെയും ഓടിന്‍റെ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം.21 തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടുമുഴവും ആയിരുന്നു. നാലു വിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്.22 അവയ്ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്‍റെ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മിച്ച ചട്ടക്കൂടും മാതളപ്പഴങ്ങളും അതില്‍ ഉണ്ടായിരുന്നു.23 രണ്ടു തൂണുകളും ഒന്നുപോലെ ആയിരുന്നു. മകുടത്തിന്‍റെ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറു മാതളപ്പഴങ്ങളാണ് ഉണ്ടായിരുന്നത്.

ജനം പ്രവാസത്തിലേക്ക്

24 പ്രധാനപുരോഹിതന്‍ സെരായിയായെയും25 സഹപുരോഹിതന്‍ സെഫാനിയായെയും, മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന് ഒരു സേനാപതിയെയും രാജാവിന്‍റെ ഉപദേഷ്ടാക്കളായി നഗരത്തില്‍ കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്‍റെ കാര്യദര്‍ശിയെയും ജനത്തില്‍നിന്ന് പട്ടണത്തില്‍ കണ്ട അറുപ തുപേരെയ26 സേനാനായകനായ നെബുസരദാന്‍ അവരെ റിബ്ലായില്‍ ബാബിലോണ്‍ രാജാവിന്‍റെ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ് അവരെ വധിച്ചു.27 അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്കാസിതനായി.28 നബുക്കദ്നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്‍റെ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍,29 പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍,30 ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച് യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍.31 എവില്‍മെറോദാക്ക് ബാബിലോണിന്‍റെ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായയഹോയാക്കിനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിച്ചു. അവന്‍റെ കാരാഗൃഹവാസത്തിന്‍റെ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്.32 അവന്‍ യഹോയാക്കിനോടു സൗഹാര്‍ദപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം നല്‍കുകയും ചെയ്തു.33 യഹോയാക്കിന്‍ കാരാഗൃഹവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു. എല്ലാ ദിവസ വും അവന്‍ രാജാവിനോടൊത്തു ഭക്ഷണം കഴിച്ചു.34 അവന്‍റെ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവ് നിര്‍വഹിച്ചുപോന്നു.