അതിന്‍റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു മുകളിലുള്ളനെയ്വലയും എടുക്കണം.
ലേവ്യര്‍ 4:9
സമാധാനബലിക്കുള്ള കാളയില്‍നിന്നെന്നപോലെ പുരോഹിതന്‍ അവയെടുത്ത് ദഹനബലിപീഠത്തില്‍ വച്ചു ദഹിപ്പിക്കണം.
ലേവ്യര്‍ 4:10
എന്നാല്‍, കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണ കവും
ലേവ്യര്‍ 4:11
കാളയെ മുഴുവനും പാളയത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന് കത്തുന്ന വിറകിന്‍മേല്‍ വച്ചു ദഹിപ്പിക്കണം. ചാരം ഇടുന്ന സ്ഥലത്തുതന്നെ അതിനെ ദഹിപ്പിക്കണം.
ലേവ്യര്‍ 4:12
ഇസ്രായേല്‍സമൂഹം മുഴുവന്‍ അറിവില്ലായ്മ മൂലം പാപം ചെയ്യുകയും കര്‍ത്താവു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയുംചെയ്യുന്നുവെന്നിരിക്കട്ടെ;
ലേവ്യര്‍ 4:13