Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
അപ്പോള്‍ പരിചാരികമാരും അവരുടെ മക്കളും അടുത്തുചെന്ന് ഏസാവിനെ വണങ്ങി.
ഉല്‍പത്തി 33:6
ഏസാവു ചോദിച്ചു: ഞാന്‍ വഴിയില്‍ക്കണ്ട പറ്റങ്ങള്‍കൊണ്ട് നീ എന്താണ് ഉദ്ദേശിക്കുന്നത്? യാക്കോബു പറഞ്ഞു: എന്‍റെ യജമാനനായ അങ്ങയുടെ പ്രീതി നേടുക.
ഉല്‍പത്തി 33:8
തുടര്‍ന്ന് ലെയായും അവളുടെ മക്കളും അതിനുശേഷം ജോസഫും റാഹേലും അടുത്തുചെന്ന് താണുവണങ്ങി.
ഉല്‍പത്തി 33:7

പഴയ നിയമം

   

ജറെമിയാ

    അധ്യായങ്ങള്‍: ആമുഖം  1  2  3  4  5  6  7  8  9  10  11  12  13  14  15  16  17  18  19  20  21  22  23  24  25  26  27  28  29  30  31  32  33  34  35  36  37  38  39  40  41  42  43  44  45  46  47  48  49  50  51  52     
   

ജറെമിയാ45

ബാറൂക്കിനു സന്ദേശം

1 യൂദാരാജാവായ ജോസിയായുടെ മകന്‍ യഹോയാക്കിമിന്‍റെ വാഴ്ചയുടെ നാലാം വര്‍ഷം നേരിയായുടെ മകനായ ബാറൂക്ക്, ജറെമിയാ പറഞ്ഞുകൊടുത്തതെല്ലാം ഒരു പുസ്തകത്തിലെഴുതി.2 ബാറൂക്ക്, ഇസ്രായേലിന്‍റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് നിന്നോട് അരുളിച്ചെയ്യുന്നു:3 ഞാനെത്ര ദുര്‍ഭഗന്‍! കര്‍ത്താവ് എന്‍റെ യാത നകള്‍ക്കുമേല്‍ ദുഃഖം കുന്നുകൂട്ടുന്നു. നെടുവീര്‍പ്പുകളാല്‍ ഞാന്‍ തളര്‍ന്നു. എനിക്ക് ഒരാശ്വാസവും ഇല്ല എന്നു നീ പറഞ്ഞു.4 അവനോട് ഇപ്രകാരം പറയുക എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ പണിത തു ഞാന്‍ തന്നെ ഇടിച്ചു തകര്‍ക്കുന്നു. ഞാന്‍ നട്ടത് ഞാന്‍ തന്നെ പിഴുതെടുക്കുന്നു. ഈ ദേശത്തോടു മുഴുവന്‍ ഞാന്‍ ഇതുചെയ്യും.5 നീ വലിയ കാര്യങ്ങള്‍ നിനയ്ക്കുന്നുവോ? ഒന്നും ആഗ്രഹിക്കേണ്ടാ. ഇതാ, സര്‍വമര്‍ ത്യരുടെയുംമേല്‍ ഞാന്‍ അനര്‍ഥം വരുത്തുന്നു. എന്നാല്‍, നീ എവിടെപ്പോയാലും നിനക്കു ജീവന്‍മാത്രം സുരക്ഷിതമായിരിക്കും.