ആട്ടിന്‍കുട്ടിയെയാണ് ബലിവസ്തുവായി സമര്‍പ്പിക്കുന്നതെങ്കില്‍ അതിനെ കര്‍ത്താവിന്‍റെ മുമ്പില്‍കൊണ്ടുവരട്ടെ.
ലേവ്യര്‍ 3:7
ആട്ടിന്‍കൂട്ടത്തില്‍നിന്നാണു സമാധാന ബലിക്കായി കര്‍ത്താവിനു കാഴ്ച കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ മുട്ടാടോ പെണ്ണാടോ ആയിരിക്കണം.
ലേവ്യര്‍ 3:6
അതിന്‍റെ തലയില്‍ കൈ വച്ചതിനുശേഷം സമാഗമകൂടാരത്തിന്‍റെ മുന്‍പില്‍വച്ച് അതിനെ കൊല്ലണം. അഹറോന്‍റെ പുത്രന്‍മാര്‍ അതിന്‍റെ രക്തം ബലിപീഠത്തിനു ചുറ്റും തളിക്കണം.
ലേവ്യര്‍ 3:8
സമാധാന ബലിമൃഗത്തിന്‍റെ മേദസ്സും ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സും, നട്ടെല്ലോടു ചേര്‍ത്തു മുറിച്ചെ ടുത്ത കൊഴുത്ത വാലും കര്‍ത്താവിനു ദഹന ബലിക്കായി എടുക്കണം.
ലേവ്യര്‍ 3:9
അഹറോന്‍റെ പുത്രന്‍മാര്‍ അവ ബലിപീഠത്തില്‍ വിറകിനു മുകളില്‍വച്ച് അഗ്നിയില്‍ ദഹിപ്പിക്കണം. അത് ദഹന ബലിയും കര്‍ത്താവിനു പ്രീതികരമായ സൗരഭ്യവുമായിരിക്കും.
ലേവ്യര്‍ 3:5